LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ധീരജ് വധക്കേസ്; നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് നിഖില്‍ പൈലിക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകീട്ടോടെ നിഖില്‍ പുറത്തിറങ്ങും. ജനുവരി പത്തിന് കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെ ധീരജിനെ കുത്തിക്കൊന്നു എന്നാണ് നിഖില്‍ പൈലിക്കെതിരായ കേസ്. കേസില്‍ അറസ്റ്റിലായി 87 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. 

നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയില്‍മോചിതരായി പുറത്തിറങ്ങും. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കന്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന്‍ ജോയ്, അലന്‍ ബോബി എന്നിവര്‍ക്കാണ് നേരത്തെ ജാമ്യം ലഭിച്ചത്. ധീരജിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി പത്തിനാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടയില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്ന സമയത്ത് ധീരജും കുറച്ച് എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളും പുറത്തേക്ക് വന്നു. ആ സമയം  കോളേജിന് പുറത്ത് നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിഖില്‍ പൈലി ധീരജിനെ കുത്തിയെന്നാണ് സാക്ഷി മൊഴി. അക്രമം തടയാന്‍ ശ്രമിച്ച എസ് എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More