ഡല്‍ഹി: എ ടി എം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാനും പണം അയക്കാനും ഇനിമുതല്‍ യു പി ഐ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ഡില്ലാതെ തന്നെ എ ടി എം വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താനും കാര്‍ഡ് സ്കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ രീതി നടപ്പിലാക്കുന്നതെന്ന് ആര് ബി ഐ അറിയിച്ചു. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ച ഐ എം പി എസ് അധിഷ്ഠിതമായ പണം ഇടപാടാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് (യു.പി.ഐ).
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വളരെ മികച്ച രീതിയിലുള്ള മാറ്റമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ചുരുക്കം ചില ബാങ്കുകള്‍ക്ക് മാത്രമാണ് ഈ സംവിധാനത്തോടെ പണം ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ആര് ബി ഐ യുടെ പുതിയ തീരുമാനത്തോടെ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഈ സൗകര്യം ഒരുക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നത്.