LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിന്റെ ആശയങ്ങളായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കുക- കെ വി തോമസ്

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസുകാരനായിട്ടാണെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആശയങ്ങളായിരിക്കും താന്‍ അവിടെ പ്രസംഗിക്കുകയെന്നും അച്ചടക്ക നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായിത്തന്നെ തുടരുമെന്നും കെ വി തോമസ് പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാനൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. അച്ചടക്ക നടപടിയെടുത്ത് ആരെയും കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കാനാവില്ല. ആകാശം ഇടിഞ്ഞുവീഴുമെന്നുകരുതി ഇപ്പോഴെ മുട്ടുകുത്തേണ്ട കാര്യമില്ല. എനിക്കെതിരായ നടപടികളെ പേടിക്കുന്നില്ല. സി പി എമ്മിന്റെ പരിപാടിയില്‍ നിന്ന് എന്നെ വിലക്കിയത് അപക്വമായ തീരുമാനമായിരുന്നോ എന്നത് കാലം തെളിയിക്കും'-കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഇന്നലെ വൈകുന്നേരം കണ്ണൂരെത്തിയ കെ വി തോമസിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചുവന്ന ഷാള്‍ അണിയിച്ചാണ് സി പി എം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് കെ വി തോമസിനെ ചുവപ്പ് ഷാള്‍ അണിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കെ വി തോമസിനെതിരായ നടപടി വൈകും. കെ വി തോമസ് പരിപാടിയില്‍ സംസാരിച്ചതിനുശേഷം മതി നടപടിയെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി ജെപി, സി പി എം ആശയങ്ങളെ കെ വി തോമസ് വിമര്‍ശിച്ചാല്‍ നടപടി അബദ്ധമായിപ്പോകുമെന്ന വിലയിരുത്തലാണ് അദ്ദേഹത്തിനെതിരായ നടപടി വൈകിപ്പിക്കാന്‍ കാരണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More