LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓട് പൊളിച്ചല്ല കെ വി തോമസ്‌ പാര്‍ലമെന്‍റില്‍ പോയത്; അദ്ദേഹത്തെ ആക്ഷേപിക്കരുത് - കെ മുരളീധരന്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട്‌ അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്‍റെ തീരുമാനത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം പി. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കണ്ണൂരില്‍ വെച്ചാണ്. ഒരുപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍. പാര്‍ട്ടി സെമിനാര്‍ മറ്റെവിടെയെങ്കിലും വെച്ചായിരുന്നു നടന്നതെങ്കില്‍ പങ്കെടുക്കുന്നതില്‍ പ്രശ്നമില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്ന് കാണണമെന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. 

കെ വി തോമസ്‌ മികച്ച ഒരു നേതാവാണ്‌ അദ്ദേഹത്തെ അടച്ച് ആക്ഷേപിക്കുന്നതിനോട് വിയോജിപ്പുണ്ട്. അദ്ദേഹം ഓട് പൊളിച്ചല്ല പാര്‍ലമെന്‍റിലേക്ക് പോയത്. കെ വി തോമസ്‌ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നേതാവാണ്‌. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന് ചില പ്രയാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുമുണ്ടായിട്ടുണ്ട്. അതിനെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഇത്രയും കാലം കൂടെ നിന്ന് പ്രവര്‍ത്തിച്ച ഒരു നേതാവ് പോകുമ്പോള്‍ പ്രയാസമുണ്ട്. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് സംഭവിക്കുകയെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ സിപിഎമ്മിന് വേണ്ടി വേഷം കേട്ടാണോയെന്ന് മാഷിന് തന്നെ തീരുമാനിക്കാം - മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ്‌ ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണാറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ്‌ വേദി പങ്കിടുക. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധമെന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More