LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരത്തോട് കൊതിയില്ല, ഇന്ത്യയെ മനസിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: അധികാര കേന്ദ്രത്തില്‍ ജനിച്ചിട്ടും തനിക്ക് അതിനോട് യാതൊരു താല്‍പ്പര്യവും തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അധികാരം പിടിച്ചെടുക്കുക എന്നതിനേക്കാളേറേ ഇന്ത്യയെ മനസിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അധികാരം നേടി ശക്തരാവാന്‍ മാത്രമാണ് താല്‍പ്പര്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ രാജുവിന്റെ 'ദി ദളിത് ട്രൂത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അധികാരം നേടാന്‍ വേണ്ടിമാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരുണ്ട്. അവര്‍ എപ്പോഴും സ്വയം ശക്തരാവുന്നതിനെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. അവര്‍ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങാന്‍ കിടക്കുന്നതും എങ്ങനെ കൂടുതല്‍ അധികാരം നേടാം എന്നുചിന്തിച്ചുകൊണ്ടാണ്. അത്തരത്തില്‍ ചിന്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ അധികവും. ഞാന്‍ ജനിച്ചത് അധികാരകേന്ദ്രത്തിലാണ്. പക്ഷേ എനിക്ക് അധികാരത്തോട് ഒരു താല്‍പ്പര്യവും തോന്നിയിട്ടില്ല. പകരം രാജ്യത്തെ മനസിലാക്കാനും ജനങ്ങളെ സ്‌നേഹിക്കാനും സേവിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനുപിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം രാജിവെച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യാവശ്യമാണെന്നും പുതിയ അധ്യക്ഷനെ പാര്‍ട്ടി തന്നെ തെരഞ്ഞെടുക്കണമെന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More