LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരാധനാലയങ്ങള്‍ വിശ്വാസികളുടേത്; ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ബൃന്ദാ കാരാട്ട്

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി സി പി എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി മാറ്റിവയ്‌ക്കേണ്ട ഇടമാണെന്നും വൈകാരിക വിഷയമായതിനാല്‍ ചര്‍ച്ച ചെയ്തുവേണം പരിഹാരം കാണാനെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കണ്ണൂരില്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ബൃന്ദ ശബരിമല വിഷയത്തില്‍ നിലപാട് വിശദമാക്കിയത്. 

'ശബരിമല വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു ചെയ്തത്. ഈ വിഷയത്തില്‍ പല തരത്തിലുളള അഭിപ്രായ ഭിന്നതകളും വികാരങ്ങളുമെല്ലാം നിലനില്‍ക്കുന്നുണ്ട്. വിശ്വാസികളായ സ്ത്രീകളുടെ ന്യായമായ അവകാശത്തെക്കുറിച്ചും ചര്‍ച്ചയുണ്ടാകണം'-ബൃന്ദാ കാരാട്ട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, ഭക്തിയെ സ്ത്രീ-പുരുഷ വ്യത്യാസത്തില്‍ വേര്‍തിരിക്കാന്‍ കഴിയില്ല, ആരാധനാലയങ്ങളില്‍ പോകണോ വേണ്ടയോ എന്ന് സ്ത്രീയ്ക്ക് തീരുമാനിക്കാം. അവര്‍ക്ക് അതിനുളള സ്വാതന്ത്ര്യമാണ് വേണ്ടത്. എല്ലായിടത്തും ലിംഗസമത്വം വേണം. ശബരിമലയിലും ലിംഗസമത്വം ഉറപ്പാക്കണം എന്നായിരുന്നു ബൃന്ദാ കാരാട്ടിന്റെ നിലപാട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More