സംസ്ഥാനത്ത് റെക്കോര്‍ഡ് റേഷന്‍ വിതരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനകം 81.45 ശതമാനത്തിലധികം പേര് സൗജന്യ റേഷന്‍ വാങ്ങി. ആദ്യമായിട്ടാണ് ഇത്രയും പേര് ചെറിയ സമയത്തിനുള്ളില്‍ ഇത്രയും അധികം പേര് റേഷന്‍ വാങ്ങുന്നത് .ഇതിനായി പ്രയത്നിച്ച സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, റേഷൻ വ്യാപാരികൾ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ വിതരണത്തെപ്പറ്റി അപൂര്വ്വമായിപരാതികളുണ്ടായി, റേഷന്‍ അരി മോശമാണെന്ന് ബോധപൂര്‍മായ പ്രചരണമുണ്ടായി. എന്നാല്‍ ഇത്തരം പ്രചരണം തെറ്റാണെന്ന് സമൂഹം ആദരിക്കുന്നവര്‍ പറഞ്ഞു. നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ സോഷ്യൽ മീഡിയയിൽ ചർച്ചയായി റേഷന്‍ കടകളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.