LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരത്തിലിരുന്നപ്പോഴും ഇല്ലാത്തപ്പോഴും കോണ്‍ഗ്രസ് ഒരു ചുക്കും ചെയ്തിട്ടില്ല- മായാവതി

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി എസ് പി കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബി എസ് പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുമ്പോഴും ഇല്ലാത്തപ്പോഴും ഒന്നും ചെയ്യാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി എസ് പിയെ വിമര്‍ശിക്കുന്നതിനുപകരം സ്വന്തം നിലനില്‍പ്പിനെക്കുറിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് മായാവതി രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തളളിയത്.

'ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുന്‍പ് കോണ്‍ഗ്രസ് നൂറുവട്ടം ചിന്തിക്കണം. ബിജെപിയെ വിജയിക്കാന്‍ അവര്‍ക്കായിട്ടില്ല. എന്നിട്ടും അവര്‍ ബി എസ് പിയെയാണ് വിമര്‍ശിക്കുന്നത്. കാന്‍ഷി റാം സി ഐ എ ഏജന്റാണെന്ന് പറഞ്ഞ് രാജീവ് ഗാന്ധി ബി എസ് പിയെ അപമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളും അച്ഛന്റെ പാത പിന്തുടര്‍ന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്. മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതിനുമുന്‍പ് സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കൂ. സ്വന്തം കുടുംബത്തെ നന്നാക്കിയിട്ടുപോരെ മറ്റുളളവരെ നന്നാക്കുന്നത്'-മായാവതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യ നിര്‍ദേശം തളളി ബി എസ് പി ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചു. മായാവതിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിട്ടും അവര്‍ സഖ്യ ചര്‍ച്ചയ്ക്ക് തയാറായില്ല. സി ബി ഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭയന്ന് അവർ കളംവിടുകയായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More