LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാര്‍ - റോബർട്ട് വദ്ര

ഭോപ്പാല്‍: ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വദ്ര. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍ഡോറിലെ മഹാകാൽ ക്ഷേത്രത്തിലെ പ്രാര്‍ഥനക്ക് എത്തിയതായിരുന്നു റോബർട്ട് വദ്ര.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയാന്‍ പലപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും റോബർട്ട് വദ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ പരാജയത്തില്‍ നിരാശ തോന്നുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വദ്ര കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More