തിരുവനന്തപുരം : കര്‍ണാടക അതിര്‍ത്തിയടപ്പിന് താല്‍ക്കാലിക ആശ്വാസം. അതിര്‍ത്തികടന്ന് ആംബുലന്‍സുകള്‍ക്ക് പോകാന്‍ അനുമതിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊറോണ ബാധിതരല്ലാത്ത രോഗികള്‍ക്ക് ചിത്സക്ക് പോകാനാണ് അനുമതി.
തലപ്പാടി ചെക്പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘ ത്തിന്‍റെ അനുമതിയോടെ മാത്രമേ കേരളത്തില്‍നിന്നുള്ള നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടക അതിര്‍ത്തികകപ്പുറം കടക്കാന്‍ കഴിയൂ. അതിനായി രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.അതേസമയം കര്‍ണാടക,രോഗി തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ചികിത്സാ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനകം സുപ്രീം കോടതി വരേയെത്തിയ കര്‍ണാടകാ അതിര്‍ത്തിയടപ്പിന്‍റെ ഇരകളായി ഇന്നലെ രണ്ടുപേര്‍ കൂടി മരണപ്പെട്ടിരുന്നു. ഗോസങ്കടിയില്‍ അറുപത്തിയൊന്നുകാരനായ രുദ്രപ്പയും തുമിനാട് അമ്പത്തഞ്ചുകാരനായ യൂസഫുമാണ് മരിച്ചത്. രണ്ടുപേരും ഹൃദയ സംബന്ധമായ അസുഖമുള്ളവരായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് രണ്ടുപേരെയും വിദഗ്ദചികിത്സക്കായി റഫര്‍ ചെയ്തെങ്കിലും അതിര്‍ത്തിയടച്ചതിനാല്‍ മംഗലാപുരത്തെത്തിക്കാനായില്ല. കാസര്‍ഗോട്ടെക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ മരണപ്പെടുകയായിരുന്നു. ഇതോടെ അതിര്‍ത്തിയടപ്പിനെ തുടര്‍ന്ന് ചികത്സ കിട്ടാതെ ഒന്‍പതുപേരാണ് മരണപ്പെട്ടത്. സര്‍ക്കാരുണ്ടാക്കിയ പുതിയ സമവായ തീരുമാനം കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിരിക്കുകയാണ്.