LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എം ശിവശങ്കറിന് മൃഗസംരക്ഷണവും മൃഗശാലയും; ഐ എ എസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എം ശിവശങ്കറിന് ( m sivasankar)  കൂടുതല്‍ ചുമതലകള്‍ നല്‍കി. നിലവില്‍ കായിക, യുവജന കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. 

ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ് പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. ഗവര്‍ണറുടെ അഡീഷണല്‍ പി എ ആയി ബിജെപി നേതാവ് ഹരിലാല്‍ കര്‍ത്തയെ നിയമച്ചതില്‍ ജ്യോതിലാല്‍ എഴുതിയ വിജോജന കുറിപ്പ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ജ്യോതിലാലിനെ പദവിയില്‍നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശാരദാ മുരളീധരന്‍ ഐ എ എസിന് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റിന്റൈ ചുമതല നല്‍കി. ബിശ്വാസ് സിന്‍ഹ ഐ എ എസിന് പ്ലാനിംഗ് ആന്‍ഡ് എക്കണോമിക് വകുപ്പ്, ടിങ്കു ബിസ്വാളിന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തുറമുഖം, കെ എസ് ശ്രീനിവാസ് ഐ എ എസിന് ഫിഷറീസ് വകുപ്പ്, അജിത്ത് കുമാര്‍ ഐ എ എസിനെ പൊതുമരാമത്ത് വകുപ്പ് എന്നിങ്ങനെയാണ് നിയമനം. അവധി കഴിഞ്ഞ് തിരികെയെത്തിയ പ്രിയങ്ക ജി ഐ എ എസിന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതലയും നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More