LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടില്‍ ജോലിചെയ്തിരുന്ന നഴ്‌സും ഭര്‍ത്താവും

ഡല്‍ഹി: ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും ഡല്‍ഹിയിലെ വസതിയില്‍ മോഷണം നടത്തിയത് നഴ്‌സും ഭര്‍ത്താവും ചേര്‍ന്ന്. സോനം കപൂറിന്റെ ഭര്‍തൃമാതാവിന്റെ സഹായി അപര്‍ണ റുത്ത് വില്‍സണ്‍, ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളില്‍ നിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.  2.4 കോടിയുടെ ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.

ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് കവർച്ച നടന്നതെന്നാണ് വാർത്തകൾ. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അലമാരയിൽ ഇട്ടുപൂട്ടിയ സ്വത്തുവകകള്‍ ഇപ്പോള്‍ ഒരാവശ്യം വന്നപ്പോഴാണ് അവര്‍ നോക്കുന്നത്. ഹൈ പ്രൊഫൈൽ കേസായതിനാൽ അധികൃതർ സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11-ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി. ഭർത്താവ് ആനന്ദ് അഹൂജയുടെ അമ്മ പ്രിയ അഹൂജ, പിതാവ് ഹരീഷ് അഹൂജ എന്നിവർക്കൊപ്പം ആനന്ദ് അഹൂജയുടെ മുത്തശ്ശി സരള അഹൂജയുമാണ് ഈ വീട്ടിൽ കഴിയുന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More