LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാവ്യ മാധവനെ ചോദ്യം ചെയ്തില്ല; തുടരന്വേഷണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സാവകാശം കൂടി ചോദിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സമയപരിധി അവസാനിക്കുന്നതോടെ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ നിര്‍ത്തി വച്ചേക്കും. ചോദ്യം ചെയ്യല്‍ തുടരുന്നതിന് നിയമപരമായി തടസ്സമില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതിയുടെ അനുകൂല വിധി വരുന്നത് വരെ നടപടികള്‍ താല്‍കാലികമായി നിര്‍ത്തും. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ആണെന്ന് വിചാരണ കോടതിയെ അറിയിക്കും. വിധി വന്നതിന് ശേഷം കാവ്യ മാധവന് ചോദ്യം ചെയ്യലിനുള്ള പുതിയ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത്‌ ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ  ആലോചിക്കുന്നുണ്ട്‌. ദിലീപിന്റെ അനുജൻ അനൂപ്‌, ഭാര്യാസഹോദരൻ സുരാജ്‌ എന്നിവരെയും ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട്‌ ബുധനാഴ്‌ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. കാവ്യ മാധവൻ ദുബായിൽ പോയതിനാൽ ചോദ്യം ചെയ്യലിന്‌ നോട്ടീസ്‌ നൽകാനായിട്ടില്ല. കാവ്യയെയും ദിലീപിനെയും ബാലചന്ദ്രകുമാറിന്‌ ഒപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ നിര്‍ണ്ണായകമായ സാക്ഷി മൊഴികള്‍ ശേഖരിക്കാനുള്ള വിവരം അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇക്കാര്യവും കോടതിയെ അറിയിക്കും. പതിനെട്ടിനകം തുടരന്വേഷണ റിപ്പോർട്ട്‌ നൽകാനായിരുന്നു ഹൈക്കോടതി നിർദേശം നല്‍കിയിരുന്നത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്കായി അന്വേഷണ സംഘം വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ദിലീപിന്റെയും മറ്റ്‌ പ്രതികളുടെയും ആറ്‌ മൊബൈൽ ഫോണുകളുടെ ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ടും പരിശോധിച്ചുവരികയാണ്‌. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി, നടൻ ദിലീപിന് അയച്ച കത്ത് ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്‌. ഈ റിപ്പോർട്ടും ലഭിക്കാനുണ്ട്‌. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More