LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ ഭിന്നത; ഉപാധ്യക്ഷന്‍ ആം ആദ്മിയില്‍; തുറന്നടിച്ച് ഹര്‍ദ്ദിക് പട്ടേല്‍

അഹമദാബാദ്: ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധിയില്‍. അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും പാര്‍ട്ടി ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.

ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ഇന്ദ്രനീല്‍ രാജ്ഗുരുവാണ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സിന് ബിജെപിക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന വാദം ഉയര്‍ത്തിയാണ് ഇന്ദ്രനീല്‍ രാജ്ഗുരു പാര്‍ട്ടിവിട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നില്‍ വലിയ മതിപ്പുളവാക്കിയതായും ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ദ്രനീല്‍ രാജ്ഗുരു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്ത് കോണ്‍ഗ്രസിലെ അതിസമ്പന്നനായ നേതാവായ ഇന്ദ്രനീല്‍ ഏറ്റവും ധനാഢൃനായ എം എല്‍ എ കൂടിയായിരുന്നു. രാജ്കോട്ടിലെ പ്രാദേശിക നേതാക്കളും കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരും ഇദ്ദേഹത്തോടൊപ്പം പാര്‍ട്ടിവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയില്‍ ചേരുമെന്നാണ് ആം ആദ്മിയുടെ കണക്കുകൂട്ടല്‍.

ഇതിനിടെ കഴിഞ്ഞ ദിവസം പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദ്ദിക് പട്ടേല്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്തെത്തിയത്. ഗുജറാത്ത് പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ തന്നെ പാര്‍ട്ടി പലകാര്യങ്ങളും അറിയിക്കുന്നില്ല. യോഗങ്ങള്‍ക്ക് വിളിക്കുന്നില്ല. പട്ടേല്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ അവസരമൊരുക്കിയത്. നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ കൊണ്ടുവരണം എന്ന് നേതൃത്വം നിരന്തരം പറയുന്നുണ്ടെങ്കിലും ആ ദിശയില്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയിലുള്ള പട്ടേലിനെത്തന്നെ അവര്‍ നേരാംവണ്ണം ഉപോയോഗിക്കുന്നില്ല. പാര്‍ട്ടിയില്‍ പുനസംഘടന നടത്തിയപ്പോള്‍ തന്നെ ആരും ബന്ധപ്പെട്ടില്ല. 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ തന്നോട് ചോദിച്ചില്ല- ഹര്‍ദ്ദിക് പട്ടേല്‍ കുറ്റപ്പെടുത്തി. ഇതിനിടെ ഹര്‍ദ്ദിക് പട്ടേലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More