ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു. അസമില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്ര മധ്യേയേയാണ് മൊബൈല്‍ ഫോണിന് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല. വിമാനത്തിലെ ക്യാബിന് ക്രൂ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 2037 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കാരന്റെ ഫോണിലെ ബാറ്ററി അസാധാരണമായി ചൂടാവുകയും തീ പിടിക്കുകയുമായിരുന്നു. 'അപകടകരമായ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ക്രൂവിന് പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യത്തിന്റെ ഗൗരവം അവര്‍ മനസിലാക്കുകയും വേഗത്തില്‍ ഇടപെടുകയും ചെയ്തു. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്കോ ലഗേജുകള്ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല' - ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.