LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തിയവര്‍ക്ക് നന്ദി- കെ.എസ്.ആർ.ടി.സി.

കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തിയവര്‍ക്ക് നന്ദിയെന്ന് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകള്‍ക്കെതിരെ നിരന്തരം തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തിയെങ്കിലും ജനം സത്യം തിരിച്ചറിഞ്ഞു. ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതാണെങ്കിലും കെ.എസ്.ആർ.ടി.സിക്ക് അതുകൊണ്ട് ഗുണമാണ് ഉണ്ടായത്. ലക്ഷങ്ങള്‍ മുടക്കാതെ വലിയ മാധ്യമ ശ്രദ്ധയും പബ്ലിസിറ്റിയും ലഭിച്ചു എന്നാണ് കെ.എസ്.ആർ.ടി.സി. ഫേസ്ബുക്കില്‍ കുറിച്ചത്. സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ ദീർഘദൂര സർവീസുകളുടെ നിരക്ക് കുറച്ചുവെന്നും കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. അവകാശപ്പെട്ടിരുന്നു.

കെ.എസ്.ആർ.ടി.സി-യുടെ കുറിപ്പ്

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്. അതാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത. കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ. നിങ്ങളുടെ അമിതാവേശം ഞങ്ങൾക്കു നൽകിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു.

വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. കെ.എസ്.ആർ.ടി.സി-യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത്  കെ.എസ്.ആർ.ടി.സി- യോ കെ - സ്വിഫ്റ്റോ ആകുന്നത് ബോധപൂർവ്വമല്ലെന്നു കരുതാൻ തരമില്ല. ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാർത്ത നൽകിയ ശേഷം പിന്നീട് CCTV  ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാർത്ത നൽകിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ല. 

ആരോടും പരാതിയില്ല. ദയവായി ഞങ്ങൾ നിങ്ങൾക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക. കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് സ്വന്തം... ജനങ്ങളോടൊപ്പം...

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിന് www.online.keralartc.com സന്ദര്‍ശിക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More