LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതിയില്‍ പൊലിസ് നടപടി സ്വീകരിക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് യുവതി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് അക്രമത്തിനിരയായ യുവതി. കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും പൊലീസും ബാലചന്ദ്രകുമാറും ഒത്തുകളിക്കുകയാണെന്നും യുവതി ആരോപിച്ചു. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു. ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ്‌ പരാതിക്കാരിയുടെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിന്‍റെ തുടരന്വേഷണത്തിന് വഴിവെച്ചത്. ഇതിനു പിന്നാലെയാണ് പീഡനക്കേസ് ഉയര്‍ന്നുവരുന്നതെന്നും ശ്രദ്ധേയമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എന്തൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയാലും നടിയെ ആക്രമിച്ച കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ എളമക്കര പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഗാനരചയിതാവിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്. പത്തുവര്‍ഷം മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. അത് വെച്ച് ഭീഷണിപ്പെടുത്തി. സംഭവം നടന്ന് ഇത്രയും വർഷം  താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ടാ സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More