LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനിയും ചോര വീഴരുത്; അക്രമികളെ ഒറ്റപ്പെടുത്തണം- പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയ സാഹചര്യത്തില്‍ കേരളം അത്യന്തം ജാഗ്രത്താകേണ്ടതാണ് എന്നും അതിവൈകാരികതകൊണ്ട് സമൂഹത്തിന് യാതൊരു നേട്ടവുമുണ്ടാകില്ലെന്നും കേരളത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും സാഹോദര്യവും നശിപ്പിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന അക്രമികളെ ഒറ്റപ്പെടുത്തി, സമാധാന സന്ദേശം പ്രചരിപ്പിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: 

കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലര്‍ത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പാലക്കാട്ട് നടന്ന കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല.സംസ്ഥനത്ത് സമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം.

അതിവൈകാരികമായി പ്രതികരിച്ചതുകൊണ്ട് സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. ആയുധമെടുത്തു കൊണ്ടല്ല, ആശയങ്ങളിലൂടെയാണ് സംവാദങ്ങള്‍ നടക്കേണ്ടത്. വെറുപ്പിന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കാതെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാവരും രംഗത്തുവരണം.ആശയങ്ങളിലും വീക്ഷണത്തിലും വ്യത്യാസമുണ്ടെങ്കിലും മനുഷ്യന്‍ എന്ന നിലയില്‍ പരസ്പരബഹുമാനം കാത്തുസൂക്ഷിക്കണം.

മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തെയും സൗഹൃദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണമെന്നും സാദിഖലി തങ്ങള്‍ അഭ്യര്‍ഥിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More