LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇവിടെ ക്രിസ്ത്യാനികളുടെ സംരക്ഷകരായി അഭിനയിക്കുന്ന സംഘപരിവാറാണ് രാജ്യത്ത് അവരെ വേട്ടയാടുന്നത്- പത്മജാ വേണുഗോപാല്‍

രാജ്യത്ത് ക്രിസ്ത്യാനികളെ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് സംഘപരിവാര്‍ ശക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണ് ബിജെപിയെന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെയുളള സംഘപരിവാര്‍ ആക്രമണങ്ങള്‍ നിത്യസംഭവമാണെന്നും പത്മജ പറഞ്ഞു. 55 ശതമാനം മാത്രം ഹിന്ദുക്കളുളള കേരളത്തില്‍ വര്‍ഗീയതകൊണ്ടുമാത്രം ജയിക്കാന്‍ ബിജെപിക്ക് കഴിയില്ല. അതിനാല്‍ അധികാരത്തിലെത്താനായി ക്രിസ്ത്യാനികളെ കെണിയില്‍പ്പെടുത്തി, പാര്‍ട്ടി വളര്‍ത്തി ഭരണം പിടിക്കാനാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷകരായി ബിജെപി വരുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ബിജെപിയുടെ കെണിയില്‍ വീഴാന്‍ അനുവദിക്കില്ല-പത്മജാ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പത്മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ക്രിസ്ത്യൻ വിഭാഗത്തിന്റെ സംരക്ഷണത്തിനുവേണ്ടി ബിജെപി കേരളത്തിൽ രംഗത്ത് വരുന്നു എന്ന വാർത്ത വായിച്ചപ്പോൾ അവരുടെ കപടതയും ഗൂഢ ലക്ഷ്യവും തുറന്നു കാട്ടണം എന്ന് എനിക്ക് തോന്നി... കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ സംരക്ഷകരായി  അഭിനയിക്കുകയാണ് യഥാർത്ഥത്തിൽ ബിജെപി.... ""ആട്ടിൻ തോലിട്ട ചെന്നായയുടെ" രൂപത്തിൽ സ്നേഹം നടിച്ചു ഉള്ള  വക്രബുദ്ധിയാണ്  ബിജെപി ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത്...

മുസ്ലിം ക്രിസ്ത്യൻ ഭിന്നിപ്പുണ്ടാക്കി അതിനിടയ്ക്ക് ക്രിസ്ത്യൻ സംരക്ഷകർ ആയി ചമയുക ആണ് ബിജെപി ഇപ്പോൾ... 2025 -ൽ RSS സ്ഥാപിച്ചതിന്റെ 100 വർഷം തികയുന്നു...2025-ൽ മതേതര രാജ്യമായ ഭാരതത്തെ ഹിന്ദുരാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്... കേരളത്തിലും തമിഴ്നാട്ടിലും ഒന്നും വർഗീയത കൊണ്ട് അധികാരത്തിൽ വരാൻ ബിജെപിക്ക്  കഴിയില്ല... 88 ശതമാനം ഹിന്ദുക്കൾ ഉള്ള തമിഴ്നാട്ടിൽ പോലും ബിജെപി വട്ടപൂജ്യം...90 ശതമാനം ഹിന്ദുക്കൾഉള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഒക്കെ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചത് നാം കണ്ടതാണ്.... അതുകൊണ്ട് ഹിന്ദുക്കൾ എല്ലാം ബിജെപിക്കാർ  അല്ല എന്ന് നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം..

അപ്പോൾ 55 ശതമാനം ഹിന്ദുക്കൾ മാത്രം ഉള്ള കേരളത്തിൽ ബിജെപിക്ക് വർഗീയത കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ല.. തന്മൂലം  അധികാരത്തിൽ വരുവാൻ ക്രിസ്ത്യാനികളെ കെണിയിൽ പെടുത്തി പാർട്ടി വളർത്താനും ഭരണം പിടിക്കാനും പുതിയ തന്ത്രങ്ങളുമായി ബിജെപി. രംഗത്ത് വന്നുകൊണ്ടിരിക്കുന്നു..

ഈ രാജ്യത്ത് ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സംഘപരിവാർ ശക്തികൾ ആണ്.. അതിനെതിരെ രാജ്യം ഭരിക്കുന്ന ബിജെപി ഗവൺമെന്റ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല, മറിച്ച് മൗനാനുവാദം നൽകുകയാണ്...

സ്റ്റാൻ സ്വാമി എന്ന ക്രിസ്തീയ  പുരോഹിതൻ ബിജെപി ഭരണകൂടത്തിന്റെ  ക്രൂരമായ പീഡനം  കൊണ്ടാണ് മരിച്ചത്... കർണാടകയിലെ ബിജെപി ഭരണത്തിൽ അടുത്ത സമയത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്ന അക്രമങ്ങൾ നാം കണ്ടു.. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ഭാഗത്ത് നേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ നിത്യ സംഭവങ്ങളാണ് 

കേരളത്തിൽ ക്രിസ്ത്യൻ സംരക്ഷകരായി ബിജെപി രംഗത്തുവരുന്നത് ഗൂഢലക്ഷ്യത്തോടെ കൂടിയാണ് ... ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾക്ക് നേരെ ക്രൂരമായ പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്... ക്രിസ്ത്യൻ സ്നേഹം അഭിനയിച്ച് ബിജെപി ഇപ്പോൾ കേരളത്തിൽ കപട നാടകം കളിക്കുന്നു... കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ബിജെപിയുടെ കെണിയിൽ വീഴാൻ കിട്ടില്ല എന്ന് ഉറപ്പാണ്... ആ വെള്ളം ബിജെപിക്കാർ  അങ്ങ് വാങ്ങി വെച്ചേക്ക്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk