LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി സത്യം പറയില്ല; മറ്റുള്ളവരെ കൊണ്ട് പറയിക്കുകയുമില്ല - രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവെക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം 40 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കൊവിഡ് മൂലം 5 ലക്ഷം ആളുകളാണ് രാജ്യത്ത് മരണപ്പെട്ടതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ തുടക്കം മുതല്‍ 40 ലക്ഷത്തിലധികം ആളുകള്‍ മരണപ്പെട്ടുവെന്ന് താന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ലോകത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ലോകാരോഗ്യ സംഘടന ശ്രമിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ അതിന്‌ എതിരുനില്‍ക്കുകയാണെന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ലോകാരോഗ്യ സംഘടന കൊവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് മരണസംഖ്യയറിയാന്‍ ഗണിത ശാസ്ത്രപരമായ രീതി സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

'പ്രധാനമന്ത്രി മോദി സത്യം പറയില്ല, മറ്റുള്ളവരെകൊണ്ട് പറയിക്കാന്‍ അനുവദിക്കുകയുമില്ല. ഓക്സിജന്‍ കിട്ടാതെ ആരും മരണപ്പെട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോഴും വാദിക്കുന്നത്. എന്നാല്‍ ഡല്‍ഹി പോലുള്ള നഗരങ്ങളിലെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങനെയാണെങ്കില്‍ ഗ്രാമ പ്രദേശത്തിന്‍റെ സ്ഥിതി എത്ര ഭീകരമായിരിക്കുമെന്ന് ചിന്തിക്കാവുന്നതെയുള്ളു. പ്രധാനമന്ത്രി വാഗ്ദാനം പാലിക്കണം. കൊവിഡ് മൂലം  മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച തുക അക്കൗണ്ടുകളിലേക്ക് അയച്ച് നല്‍കണം' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More