LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടി ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

കൊച്ചി: സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടന്ന് നടി ആന്‍ അഗസ്റ്റിന്‍. 'അടി കപ്യാരെ കൂട്ടമണി' എന്ന മലയാളം ചിത്രത്തിന്‍റെ കന്നഡ റീമേക്കാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന വിവരം ആന്‍ ആരാധകരുമായി പങ്കുവെച്ചത്. നിര്‍മ്മാണ രംഗത്തേക്ക് തന്‍റെ ആദ്യത്തെ ചുവടുവെപ്പാണിത്. ഏറെ നാളത്തെ മാറി നില്‍ക്കലുകള്‍ക്ക് ശേഷം പരിചിതമായ ഇടങ്ങളിലേക്കും വേരുകളിലേക്കും താന്‍ തിരികെ പോവുകയാണെന്നായിരുന്നു ആന്‍ തന്‍റെ തിരിച്ചുവരവിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

നവാഗതനായ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ 2015-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഈ ചിത്രം 'അബ്ബബ്ബാ' എന്നാ പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ ആന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് വലിയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഒപ്പം, രസകരമായ കുറെ അനുഭവങ്ങളും ഓര്‍മ്മകളും ഈ സിനിമ തനിക്ക് തന്നു. ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് വളരെ നന്ദി. നീണ്ട കാത്തിരിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നതെന്നും ആന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ആന്‍ തന്‍റെ ആദ്യ നിര്‍മ്മാണ ചിത്രം അമ്മക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.     

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അബ്ബബ്ബാ എന്ന റീമേക്ക് സിനിമയില്‍ ലികിത് ഷെട്ടി, അമൃത അയ്യങ്കാര്‍, അജയ് രാജ്, താണ്ഡവ്, ധന്‍രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ എം ചൈതന്യയാണ്  സംവിധാനം. അടി കപ്യാരെ കൂട്ടമണി മലയാളത്തില്‍ സാമ്പത്തിക വിജയം നേടിയ ഒരു ചിത്രമാണ്. ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, മുകേഷ്, അജു വര്‍ഗീസ്, വിനീത് മോഹന്‍, നീരജ് മാധവ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More