LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാന്‍ എസ് ഡി പി ഐ ക്കാരനല്ല, ലീഗുകാരനാണ്‌- യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ

കണ്ണൂര്‍: താന്‍ എസ് ഡി പി ഐ ക്കാരനല്ലെന്ന് സീതാറാം യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ സിദ്ദിക്ക് പുത്തന്‍പുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ താന്‍ വാടകയ്ക്ക് കൊടുത്തതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയപ്പോള്‍ ഉപയോഗിച്ച വാഹനം. യെച്ചൂരി സഞ്ചരിച്ച KL-AB 5000  രജിസ്ട്രേഷന്‍ നമ്പറിലുള്ള ഫോര്‍ച്യൂണര്‍ കാര്‍ എസ് ഡി പി ഐ കാരന്റെതാണ് എന്നും സിപിഎമ്മും എസ് ഡി പി ഐയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ സൂചനയാണ് ഇത് എന്നുമായിരുന്നു ബിജെപിയുടെ ആരോപണം. പാലക്കാട് ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ബിജെപി സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ചത്. 

കാര്‍ ഉടമ സിദ്ദിക്ക് പുത്തന്‍പുരയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് എന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിന് കാര്‍ വിട്ടുനല്കിയതിന്, സിപിഎം സിദ്ദിക്കിന് തിരിച്ചും സഹായം നല്കിക്കാണുമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ തന്റെ പേരില്‍ ഒരു കേസും നിലവിലില്ലെന്നും ഉണ്ടായിരുന്നതെല്ലാം രാഷ്ട്രീയ കേസുകളായിരുന്നുവെന്നും സിദ്ദിക്ക് പുത്തന്‍പുരയില്‍ പറഞ്ഞു. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കണ്ണൂരിലെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ചത് വാടകയ്ക്ക് എടുത്ത കാറിലായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും മാധ്യമങ്ങളോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയുംപോലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുതന്നെയാണ് സിപിഎമ്മും വണ്ടികള്‍ വാടകയ്ക്ക് എടുക്കുന്നത്. ക്വട്ടേഷന്‍ നല്‍കി കുറഞ്ഞ വാടക നോക്കിയാണ് ഏജന്‍സികളെ നിശ്ചയിക്കുന്നത്, വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല. ജനറല്‍ സെക്രട്ടറി ഉപയോഗിച്ചിരുന്നത് KL-13 AR 2707 എന്ന രെജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ്, ഇപ്പോള്‍ വിവാദമായ വാഹനമല്ല. വിമാനത്താവളത്തില്‍ നിന്ന് വരാന്‍ വേണ്ടി ആ വാഹനം ഉപയോഗിച്ചിട്ടുണ്ടാകാം എന്നേയുള്ളൂ- ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ ഇത്തരം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പരിഹാസ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സിനെ കുറിച്ച് ഒരു കുറ്റവും പറയാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നത് എന്നും എം വി ജയരാജന്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More