LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓഹരി വിപണി കരകയറുന്നു; സെൻസെക്സ് 1,300 പോയിന്‍റ് ഉയര്‍ന്നു

രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉണര്‍വ്വിന് സമാനമാണ് ഇന്ന് ആഭ്യന്തര വിപണിയിലും നേട്ടം പ്രകടമായത്. ബി‌എസ്‌ഇ സെൻ‌സെക്സ് 1,113.65 പോയിൻറ് അഥവാ 4.04 ശതമാനം ഉയർന്ന് 28,704.60 എന്ന നിലയിലാണ് വ്യാപാരം  ആരംഭിച്ചത്. എൻ‌എസ്‌ഇ നിഫ്റ്റി 325.05 പോയിൻറ് ഉയർന്ന് 8,408.85 ലെത്തി. രാവിലെ 10 മണി ആയപ്പോഴേക്കും സെൻസെക്സ് 1,330 പോയിന്റും നിഫ്റ്റി 8,500 പോയിന്റുമായി ഉയർന്നു.

ഇൻഡസ്ലൻഡ് ബാങ്ക്, മഹീന്ദ്ര, മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ആദ്യസമയ വ്യാപാരത്തിൽ മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഫാർമ, എഫ്എംസിജി, ഓട്ടോ, മെറ്റൽ, ഐടി സൂചികകളും നേട്ടമുണ്ടാക്കി. നേരത്തെ ഏഷ്യന്‍ വിപണികളില്‍ ഉയർച്ച ഉണ്ടായിരുന്നിട്ടും, ആഭ്യന്തര ഓഹരി വിപണി അസ്ഥിരമായിതന്നെ തുടരുകയായിരുന്നു.


Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More