LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി- രമേശ് പിഷാരടി

തിരുവനന്തപുരം: ആശയപരമായി നല്ലതെന്ന് തോന്നിയതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലെന്നും ഇടതുപക്ഷ അനുഭാവികളായ കലാകാരന്മാര്‍ നേരിടേണ്ടിവരാത്ത ചോദ്യങ്ങള്‍ കോണ്‍ഗ്രസ് അനുഭാവിയാകുമ്പോള്‍ കേള്‍ക്കേണ്ടിവരുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ഫ്‌ളവേഴ്‌സ് ടിവിയിലെ 'ഒരു കോടി'  പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ അറിവും പരിചയവുമൊക്കെ വച്ച് നോക്കിയപ്പോള്‍ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയപ്രവേശനം വേണ്ടായിരുന്നു എന്നോ, തീരുമാനം തെറ്റായിരുന്നു എന്നോ ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് നിരന്തരം ചോദ്യങ്ങളുണ്ടാവുന്നത്. കേരളത്തിലുളള കലാകാരന്മാരില്‍ ഒരുപാടധികം ആളുകള്‍ കമ്മ്യൂണിസ്റ്റാണ്. ഇടതുപക്ഷത്താണ്. അവരാരും രാഷ്ട്രീയം പ്രഖ്യാപിച്ചാലോ, പ്രചരണത്തിനുപോയാലോ, പ്രവര്‍ത്തനത്തിനിറങ്ങിയാലോ തെരഞ്ഞെടുപ്പില്‍ നിന്നാലോ ഒന്നും ഒരു സ്ഥലത്തും 'ഇതൊരു കുഴപ്പമായോ' എന്ന ചോദ്യം നേരിടേണ്ടിവരില്ല. കോണ്‍ഗ്രസിലായാല്‍ മാത്രമേ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നുളളു. ഇത് പ്രതീക്ഷിച്ചുതന്നെയാണ് കോണ്‍ഗ്രസിലെത്തിയത്'-രമേഷ് പിഷാരടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ധര്‍മ്മജന്‍ കോഴിക്കോട് ബാലുശേരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും എല്‍ ഡി എഫിന്റെ സച്ചിന്‍ദേവിനോട് പരാജയപ്പെടുകയായിരുന്നു. രമേഷ് പിഷാരടി ധര്‍മ്മജനടക്കമുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു. അന്ന് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് വലിയ തോതില്‍ സൈബര്‍ ആക്രമണവും രമേഷ് പിഷാരടിക്ക് നേരിടേണ്ടിവന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More