ചെന്നൈ: സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുന്നു. കറുത്ത ടീ ഷര്‍ട്ടും മുണ്ടും ധരിച്ച് കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് യുവന്‍ പങ്കുവെച്ചിരിക്കുന്നത്. 'ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍' എന്ന അടിക്കുറിപ്പോടെയാണ് യുവന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അമിത് ഷായ്ക്കുളള മറുപടിയാണ്. പിതാവ് ഇളയരാജയ്ക്കുളള മറുപടിയാണ് തുടങ്ങിയ വ്യാഖ്യാനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍. നിങ്ങളുടെ പിതാവിനോട് തമിഴിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞുകൊടുക്കൂ എന്നും ബിജെപിക്കെതിരായ നിലപാടാണിതെന്നുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിനുതാഴെ കമന്റ് ചെയ്തിരിക്കുന്നത്.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുളളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണം എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നത്. പ്രാദേശിക ഭാഷകള്‍ക്കുപകരമല്ല, ഇംഗ്ലീഷിനുപകരമാണ് ഹിന്ദി ഉപയോഗിക്കേണ്ടത് എന്ന് പാര്‍ലമെന്റില്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിനിടെ അമിത് ഷാ പറഞ്ഞിരുന്നു. സംഗീതം ഒരുക്കാന്‍ തമിഴിനേക്കാള്‍ അനുയോജ്യമായ ഭാഷ ഹിന്ദിയാണ് എന്ന് ഇളയരാജ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇളയരാജയുടെ നരേന്ദ്രമോദിയെയും ബി ആര്‍ അംബേദ്കറെയും താരതമ്യം ചെയ്തുളള പരാമര്‍ശവും വലിയ വിവാദമായിരുന്നു. അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പോരാടിയവരാണ്. ഇരുവരും ദാരിദ്രവും കഷ്ടപ്പാടും അനുഭവിക്കുമ്പോഴും ഇന്ത്യയ്ക്കായി വലിയ സ്വപ്‌നങ്ങള്‍ കണ്ടവരാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് അംബേദ്കര്‍ ആന്‍ഡ് മോദി റിഫോമേഴ്‌സ് ഐഡിയാസ്, പെര്‍ഫോമേഴ്‌സ് ഇംപ്ലിമേഷന്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഇളയരാജ എഴുതിയത്.
മോദിയെ പുകഴ്ത്തിയും അംബേദ്കറുമായി താരതമ്യം ചെയ്തുമുളള ഇളയരാജയുടെ പരാമര്‍ശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. അമിത് ഷായുടെ ഹിന്ദി നിര്‍ബന്ധമാക്കല്‍ നിര്‍ദേശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍, പ്രകാശ് രാജ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.