LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിക്കെതിരെ ട്വീറ്റ്; ജിഗ്നേഷ് മേവാനി അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും എം എല്‍ എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ അസം പൊലീസാണ് മേവാനിയെ അറസ്റ്റ് ചെയ്തത് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. 

അസം സ്വദേശി അനൂപ് ദേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എഫ് ഐ ആറിന്റെ പകര്‍പ്പ് പൊലീസ് നല്‍കിയിട്ടില്ലെന്ന് ജിഗ്നേഷ് മേവാനിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പരാതിക്കടിസ്ഥാനമായ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ തടഞ്ഞിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗുജറാത്തിലെ വാദ്ഗാമില്‍ നിന്നുളള എം എല്‍ എയാണ് ജിഗ്നേഷ് മേവാനി. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജിഗ്നേഷ് അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ ദളിത് ജനതയുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനാണ് ജിഗ്നേഷ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധസംഗമം നടത്തും.

അതേസമയം, നരേന്ദ്രമോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവും അറസ്റ്റിലായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം. ആദില്‍ അലി എന്ന മിമിക്രി കലാകാരനാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇദ്ദേഹം മിമിക്രിയിലൂടെ പരിഹസരിച്ചിരുന്നു. കലാപശ്രമമടക്കമുളള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദില്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More