LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുജറാത്തില്‍ ചേരികള്‍ തുണികെട്ടി മറച്ചു

അഹമ്മദാബാദ്:  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനുമുന്നോടിയായി ഗുജറാത്തിലെ ചേരികള്‍ തുണികെട്ടി മറച്ചു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന് സമീപമുളള ചേരികളാണ് ഉയരത്തില്‍ തുണി കെട്ടി മറച്ചത്. എക്കണോമിക് ടൈംസിലെ മാധ്യമപ്രവര്‍ത്തകന്‍ ഡി പി ഭട്ടാചാര്യയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സബര്‍മതിയിലേക്കുളള പാതയോരങ്ങളും ചേരികളുമെല്ലാം വെളുത്ത തുണി ഉപയോഗിച്ചാണ് കെട്ടിമറച്ചിരിക്കുന്നത്. നഗരത്തിലുടനീളം ബോറിസ് ജോണ്‍സനെ സ്വാഗതം ചെയ്തുളള ഹോര്‍ഡിംഗുകളും വെച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തോടനുബന്ധിച്ചും നേരത്തെ അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചിരുന്നു. മോദിയുടെയും ട്രംപിന്റെയും വാഹനവ്യൂഹം കടന്നുപോയ സര്‍ദാര്‍ വല്ലഭ് ഭായ് രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുളള പാതയോരങ്ങളിലെ ചേരികളാണ് മതില്‍കെട്ടി മറച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ വിമാനത്താവളത്തിലിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ബിജെപി നേതാക്കള്‍ നല്‍കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചേര്‍ന്നാണ് ബോറിസ് ജോണ്‍സനെ സ്വീകരിച്ചത്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച അദ്ദേഹം ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുളള ശ്രമം നടത്തി. വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച്ച നടത്തി. നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

Contact the author

National Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More