LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കാലടി മണപ്പുറത്തെ മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാര രതീഷ് എന്ന മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ട് വീട്ടില്‍ രതീഷിനെയാണ് ജയിലിലടച്ചത്. മലപ്പുറം, കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളിലായി പതിമൂന്നോളം കേസുകളില്‍ പ്രതിയാണ് രതീഷ്. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ആയുധനിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.

കാലടി സനല്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാള്‍ മണപ്പുറത്തെ മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതിയാവുന്നത്. തുടര്‍ന്ന് പൊലീസ്  ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. പിന്നീട് കാലടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതോടെ രതീഷിനെ കാപ്പ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 മെയ് മാസത്തിലാണ് കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാര രതീഷും സംഘവും മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത്. കേസില്‍ കാര രതീഷിനെക്കൂടാതെ രാഹുല്‍, സന്ദീപ്, ഗോകുല്‍ എന്നിവരും പിടിയിലായിരുന്നു. ഇവരെല്ലാം തീവ്ര ഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More