LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ബിജെപി വിരുദ്ധ ദേശീയ ബദലിന്റെ മുഖമാവണം, കോണ്‍ഗ്രസ് പ്രസിഡന്റായി പുറത്തുനിന്നൊരാള്‍ വേണം- പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം

ഡല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ജയസാധ്യത ഉറപ്പാക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കോണ്‍ഗ്രസ പ്രസിഡന്റാക്കണമെന്ന് രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചു. സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്റായി നിയമിക്കരുത്. പകരം അദ്ദേഹം പാര്‍ലമെന്റിനകത്തും പുറത്തും നരേന്ദ്രമോദിയ്ക്കും ബിജെപിക്കുമെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കണം. പി വി നരസിംഹറാവുവിന്റെ കാലത്ത് നിര്‍ത്തലാക്കിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുകൊണ്ടുവന്ന് രാഹുല്‍ ഗാന്ധിയെ അതിന്റെ അമരത്ത് നിര്‍ത്തണം എന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. നേരത്തെ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും വഹിച്ച പദവിയാണിത്. 

കഴിഞ്ഞ നാല് ദിവസവമായി സോണിയാ ഗാന്ധിയുടെ വസതിയില്‍ പ്രശാന്ത് കിഷോറും ദേശീയ നേതാക്കളും മാരത്തണ്‍ കൂടിക്കാഴ്ച്ചകള്‍ നടത്തുകയാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കാനുളള ആശയങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുന്നത്. സോണിയാ ഗാന്ധി അധ്യക്ഷയായി തുടരുകയാണെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളില്‍ ഗാന്ധി കുടുംബത്തിനുപുറത്തുളളവരെ നിയമിക്കണം. അധ്യക്ഷസ്ഥാനം ഒഴിഞ്ഞാല്‍ സോണിയാ ഗാന്ധി യുപിഎ അധ്യക്ഷയായി തുടരണം. പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശ് ചുമതല ഒഴിഞ്ഞ് ദേശീയ റോള്‍ ഏറ്റെടുക്കണം. താഴെത്തട്ടിലുളള പ്രവര്‍ത്തകരെ ഒരുമിച്ച് നിര്‍ത്താനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും ഏകോപന ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി  പ്രിയങ്കയെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പ്രശാന്ത് കിഷോര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താഴെത്തട്ടുമുതല്‍ സംഘടനാ തെരഞ്ഞെടുപ്പ്, ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കുമാത്രം മത്സരിക്കാന്‍ അവസരം, കോണ്‍ഗ്രസ് പ്രസിഡന്റിനും പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്കും നിശ്ചിതസമയപരിധി, പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാന്‍ ബൂത്തുതലം മുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരെ ഒരുകോടി പേര്‍. അതില്‍ 50 ലക്ഷം പേര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണം. ഓരോ ലോക്‌സഭാ മണ്ഡലത്തിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന 5 ലക്ഷം പേരുടെ ഡിജിറ്റല്‍ ശ്യംഗല. ഓരോ ഗ്രാമങ്ങളിലും പാര്‍ട്ടി  പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍. കോണ്‍ഗ്രസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടായ്മ തുടങ്ങിയവയും പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More