LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി പി ഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം കെ മുനീര്‍

മലപ്പുറം: കോണ്‍ഗ്രസിനെ തളളിപ്പറയുകയാണെങ്കില്‍ മുസ്ലീം ലീഗിനെ സി പി എം സ്വീകരിക്കുമെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എ. 'അവര്‍ വിളിക്കുമ്പോഴേക്ക് ഓടിപ്പോകാന്‍ നില്‍ക്കുകയല്ല ഞങ്ങള്‍. ഇതൊരു രാഷ്ട്രീയപാര്‍ട്ടിയല്ലേ. അഭിമാനബോധമുളള ഒരു പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എത്രകാലമായി യുഡിഎഫ് മുന്നണിയോടൊപ്പം നില്‍ക്കുന്നു. ഈ മുന്നണിവിട്ട് പോകാനുളള എന്ത് കാരണമാണുളളത്. മാത്രമല്ല, അവരുടെ കൂടെ പോകാന്‍ എന്ത് കാരണമുണ്ട്. അവര്‍ ഒരുഭാഗത്ത് എല്ലാ ആക്രമണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ കപ്പലിനുതന്നെ ഓട്ട വീണിരിക്കുകയാണ്. ഞങ്ങള്‍ സി പി ഐയോട് ചോദിക്കുന്നത് നിങ്ങള്‍ ഇങ്ങോട്ടുവരുന്നുണ്ടോ എന്നാണ്. വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആലോചിച്ച് പറയൂ- എം കെ മുനീര്‍ പറഞ്ഞു.

ഇടതുപക്ഷം മര്‍ദ്ദനോപാധിയായാണ് ഇപ്പോള്‍ കേരളാ പൊലീസിനെ ഉപയോഗിക്കുന്നത്. ലോക്ഡൗണ്‍ ഇല്ലാതായത് അവരുടെ സമ്മേളനത്തിനുവേണ്ടിയാണ്. കല്ലിടലില്ലാതായത് പാര്‍ട്ടി കോണ്‍ഗ്രസിനുവേണ്ടി. എല്ലാം പിണറായിക്കുവേണ്ടിയാണ്. അവര്‍ക്കുവേണ്ടിയാണെങ്കില്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യും- മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെ തളളിപ്പറഞ്ഞ് വന്നാല്‍ മുസ്ലീം ലീഗിനെ സി പി എം സ്വീകരിക്കും. എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More