LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അവള്‍ക്കത് കഥാപാത്രമല്ല, അച്ഛനാണ്'; പിഷാരടിയുടെ മകളുടെ പ്രതികരണത്തെക്കുറിച്ച് നോ വേ ഔട്ട് സംവിധായകന്‍

നീണ്ട ഇടവേളയ്ക്കുശേഷം രമേഷ് പിഷാരടി നായകനായെത്തിയ 'നോ വേ ഔട്ട്' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമ കണ്ടതിനുശേഷം രമേഷ് പിഷാരടിയുടെ മകള്‍ പീലി ചിത്രം ഇഷ്ടമായില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പിഷാരടിയുടെ മകളുടെ പ്രതികരണം ഉപയോഗിച്ച് സിനിമയെ പരിഹസിച്ചുളള ട്രോളുകള്‍ വന്നതോടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍ ദേവിദാസ്‌. മകള്‍ക്ക് പത്തുവയസുമാത്രമാണ് പ്രായമെന്നും അവള്‍ സ്‌ക്രീനില്‍ കഥാപാത്രത്തെയല്ല അച്ഛനെയാണ് കാണുന്നതെന്നും നിതിന്‍ ദേവിദാസ്‌ പറഞ്ഞു.

'അച്ഛന്‍ ദേഷ്യപ്പെടുന്നതോ, പ്ലെയ്റ്റ് എറിഞ്ഞുടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല. മൈക്കും ആള്‍ക്കൂട്ടവുമൊക്കെ ഉണ്ടായിട്ടും അവര്‍ ഒരേ ചോദ്യം ചോദിച്ചിട്ടും അവള്‍ മനസില്‍ തോന്നിയത് തുറന്നുപറഞ്ഞു. അതൊരു ട്രോള്‍ മെറ്റീരിയലായി മാറുമ്പോള്‍, ഒരുപാടുപേര്‍ ഒരു മികച്ച സര്‍വൈവല്‍ ത്രില്ലര്‍ അനുഭവമായി എന്ന് പറയുന്ന ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തെയും ഒന്നു പരിഗണിക്കണം'-എന്നാണ്  നിതിന്‍ ദേവിദാസ്‌ ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അച്ഛന്‍ തൂങ്ങിമരിക്കുന്നതുകൊണ്ട് സിനിമ എനിക്കിഷ്ടമായില്ല. ദേഷ്യംവരലും പ്ലേറ്റ് പൊട്ടിക്കലും ഇതൊക്കെയല്ലേ സിനിമയില്‍. മൊത്തം പടം എനിക്കിഷ്ടമായില്ല. അതില്‍ അച്ഛന്‍ രക്ഷപ്പെടുന്ന സീന്‍ ഇഷ്ടമായി. എനിക്ക് കോമഡി സിനിമകളാണിഷ്ടം. ഇതില്‍ കോമഡിയില്ല. ഫുള്‍ സീരിയസാണ് എന്നാണ് പിഷാരടിയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത സര്‍വൈവര്‍ ത്രില്ലര്‍ വിഭാഗത്തിലുളള ചിത്രമാണ് നോ വേ ഔട്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ രമേശ് പിഷാരടി ചിത്രത്തില്‍ വളരെ സീരിയസായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റെമോ എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ റെമോഷ് എം എസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണാ എന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More