LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജഹാംഗീര്‍പുരിയില്‍ ഇരകളായ കുട്ടികളുടെ വിദ്യാഭ്യാസചെലവുകള്‍ ഏറ്റെടുത്ത് എസ് എഫ് ഐ

ഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇരകളായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്ത് എസ് എഫ് ഐ. എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വി പി സാനു, എസ് എഫ് ഐയുടെ ജോയിന്റ് സെക്രട്ടറി ദിനിത് ദണ്ടെ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണ്‍ എന്നിവരുള്‍പ്പെട്ട സംഘം ജഹാംഗീര്‍പുരി സന്ദര്‍ശിച്ചിരുന്നു. ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍  കോര്‍പ്പറേഷന്റെ ഇരളായ പ്രദേശത്തെ ന്യൂനപക്ഷ കുടുംബങ്ങളുമായി സംസാരിച്ചതിനുശേഷമാണ് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കുന്ന വിവരം വി പി സാനു പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജഹാംഗീര്‍പുരിയിലെ മുസ്ലീങ്ങളുള്‍പ്പെടെയുളള ന്യൂനപക്ഷവിഭാഗത്തിലെ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ പ്രഖ്യാപിച്ചിട്ടും ഉദ്യോഗസ്ഥര്‍ പൊളിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് സി പി എം നേതാവ് ബൃന്ദാ കാരാട്ട് നേരിട്ടെത്തി സുപ്രീംകോടതി വിധി കാണിച്ച് നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പളളിക്കുസമീപമുളള കെട്ടിടങ്ങളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്റെ നടപടി. കലാപകാരികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കോര്‍പ്പറേഷന്‍ മേയര്‍ക്ക് കത്തയക്കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യേഗസ്ഥരെത്തി കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചത്. 

നോമ്പുതുറ സമയത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ആയുധമേന്തിയാണ് ജഹാംഗീര്‍പുരി സി ബ്ലോക്കില്‍ ഘോഷയാത്ര നടത്തിയത്. അത് കല്ലേറിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഘോഷയാത്രക്കാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഒരുവിഭാഗം ജനങ്ങളെ മാത്രം അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് സ്ഥലത്ത് താമസിക്കുന്നത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബിജെപി പ്രചാരണം ആരംഭിച്ചത്. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ തകര്‍ക്കല്‍ ആരംഭിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More