LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിജില്‍ ദാസിന് ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് രേഷ്മ വീട് വാടകയ്ക്ക് നല്‍കിയതെന്ന് മകള്‍; എഗ്രിമെന്റുണ്ടെന്ന് കുടുംബം

കണ്ണൂര്‍: പുന്നോലില്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസിന് വീട് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് രേഷ്മയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ മനംനൊന്ത് കുടുംബം. നിജില്‍ ദാസിന്റെ ഭാര്യ ദിപിനയും രേഷ്മയും ചെറുപ്പംമുതലുളള കൂട്ടുകാരാണെന്നും ദിപിന ആവശ്യപ്പെട്ടതുകൊണ്ടാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും രേഷ്മയുടെ മകള്‍ പറഞ്ഞു. വീട്ടില്‍ കുറച്ചുപ്രശ്‌നങ്ങളുളളതിനാല്‍ മാറിനില്‍ക്കണം എന്ന് ദിപിന പറഞ്ഞിരുന്നെന്നും എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടുവാങ്ങിയാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും രേഷ്മയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. 

'സമൂഹമാധ്യമങ്ങളിലൂടെ രേഷ്മക്കെതിരായി നടക്കുന്ന അപവാദപ്രചാരണങ്ങള്‍ ഞെട്ടിക്കുന്നതാണ്. സ്ഥിരമായി വാടകയ്ക്ക് കൊടുക്കുന്ന വീടാണത്. സിപിഎം പിണറായിയില്‍ 'പിണറായിപ്പെരുമ' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ പരിപാടിക്കെത്തിയവര്‍ ഈ വീട്ടില്‍ താമസിച്ചിട്ടുണ്ട്. അവര്‍ പോയശേഷം വീട് വൃത്തിയാക്കിയിട്ടു. ഏപ്രില്‍ പതിമൂന്നിനാണ് നിജില്‍ദാസ് എത്തിയത്. രേഷ്മ ഭര്‍ത്താവ് പ്രശാന്തിന്റെയും ഞങ്ങളുടെയും സമ്മതത്തോടെയാണ് വീട് വാടകയ്ക്ക് കൊടുത്തത്'-എന്നാണ് രേഷ്മയുടെ മാതാപിതാക്കള്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രേഷ്മക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പി പ്രേമരാജന്‍ പറഞ്ഞു. വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ നിജിന്‍ദാസ് പ്രതിയല്ലായിരുന്നു എന്നും അറസ്റ്റിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് എന്നും പി പ്രേമരാജന്‍ ആരോപിച്ചു. അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു. രണ്ടാഴ്ച്ച പിണറായി-ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ തലശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More