LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ഇനി മുന്‍‌കൂര്‍ അനുമതി വാങ്ങണം

ഡല്‍ഹി: ജെ എന്‍ യു മെസ്സില്‍ രാമനവമി നാളില്‍ മത്സ്യ മാംസാദികള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആക്രമങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിറകെ വിദ്യാര്‍ഥികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഡല്‍ഹി സര്‍വ്വകലാശാല. ഇനിമേല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇക്കാര്യം കാണിച്ച് സര്‍വ്വകലാശാല നോട്ടിസ് ഇറക്കി. സര്‍വ്വകലാശാലക്ക് കീഴിലെ മുഴുവന്‍ കോളജുകള്‍ക്കും ഇത് ബാധകമായിരിക്കും.

ഇത്തരമൊരു തീരുമാനം സര്‍വ്വകലാശാല കൈകൊള്ളാന്‍ കാരണമായത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന ന്യായീകരണവുമായി സര്‍വ്വകലാശാലാ പ്രോക്ടര്‍ രജനി അബ്ബി രംഗത്തെത്തി. ''കഴിഞ്ഞ നാലു ദിവസമായി നിരാഹാര സമരത്തിലാണെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ ഞങ്ങള്‍ അത് അറിഞ്ഞിട്ടില്ല. ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങളെന്ത് ചെയ്യും''- രജനി അബ്ബി ചോദിക്കുന്നു. ആര്‍ക്കും പ്രതിഷേധിക്കാനുള്ള അനുമതി തങ്ങള്‍ നിഷേധിക്കില്ലെന്നും പ്രോക്ടര്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡല്‍ഹി സര്‍വ്വകലാശാല കാമ്പസില്‍ പുറമേ നിന്ന് എത്തുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷയുടെ പ്രശ്നം കൂടിയാണ്. വിദ്യാര്‍ഥികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇക്കാരണങ്ങള്‍ കൂടി പരിഗണിച്ചാണെന്നും അധികൃതര്‍ പറയുന്നു.  അതോടൊപ്പം യൂണിവേഴ്സിറ്റി വസ്തുവകകള്‍ വിദ്യാര്‍ത്ഥികള്‍ നശിപ്പിക്കുന്നത് തടയാന്‍  ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ നീക്കങ്ങളെന്നും പ്രോക്ടര്‍ അവകാശപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More