LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടമാവുന്നു; സംഘടനാതലത്തില്‍ ശക്തിപ്പെടുത്തണം- കെ സുധാകരന്‍

കോട്ടയം: കോണ്‍ഗ്രസിനെ ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് പാര്‍ട്ടി സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് അകലുകയാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തൊടുപുഴ മെര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന കോട്ടയം ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകലുകയാണ്. അവര്‍ക്ക് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടമാവുന്നു. പാര്‍ട്ടിയ്ക്കകത്ത് വ്യാപകമായ കൊഴിഞ്ഞുപോക്കുണ്ടാവുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളില്‍പോലും ഇപ്പോള്‍ സംഘടനാ പ്രവര്‍ത്തനം നടക്കുന്നില്ല. വാചകമടികൊണ്ടുമാത്രം കാര്യമില്ല. പ്രശ്‌നങ്ങളുമായി വരുന്ന ജനങ്ങളെ സഹായിക്കാന്‍ കഴിയണം. അല്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവുണ്ടാകില്ല'-കെ സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാനത്ത് ഏറ്റവും മോശം സംഘടനാ പ്രവര്‍ത്തനം നടക്കുന്നത് കോട്ടയത്താണെന്നും സുധാകരന്‍ പറഞ്ഞു. കോട്ടയത്ത് ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇവിടെ സാധാരണക്കാരായ ജനങ്ങളും നേതാക്കളും തമ്മില്‍ ബന്ധമില്ല. അതാണ് ആദ്യം മാറേണ്ടത്. ബൂത്ത് തലത്തില്‍ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണം.

മെയ് 31 ആവുമ്പോഴേക്ക് മുഴുവന്‍ യൂണിറ്റ് കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയാണ് കെ സുധാകരന്‍ പ്രസംഗം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More