ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ ഒടുവിലത്തെ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലിരിക്കെ വീടുമാറ്റി. സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലെക്കാണ് മെഹ്ബൂബയെ മാറ്റിയത്. ഇന്ന് (ചൊവ്വ) രാവിലെയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സബ് ജയിലില്‍ നിന്നാണ് സര്‍ക്കാര്‍ വസതിയിലേക്ക് മുന്‍ മുഖ്യമന്ത്രിയെ മാറ്റിയത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (അനുച്ഛേദം - 370) റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് -5 നാണ് മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞ 8 - മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന മിസ്സിസ് മുഫ്തിക്കെതിരെ പിന്നീട് പൊതുസുരക്ഷാ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേസെടുത്തിരുന്നു.
ഇതേ ദിവസം അറസ്റ്റിലായ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും പിന്നീട് തടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ മെഹ്ബൂബ മുഫ്തിയുടെ മോചനക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല. മെഹ്ബൂബ മുഫ്തി ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവരുടെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായിരുന്നു ബിജെപി.