LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരുങ്ങി അലനും താഹയും

ജയിലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരുങ്ങി പന്തീരാങ്കാവ് യു എ പി എ കേസില്‍ ജാമ്യം ലഭിച്ച ത്വാഹ ഫസലും, അലൻ ശുഐബും. ജയിലില്‍ കിടന്ന കാലത്ത് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളും തങ്ങളെക്കാള്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടവരുടെ അനുഭവങ്ങളും നേരിട്ട് മനസിലാക്കിയ സാഹചര്യത്തിലാണ് ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചതെന്ന് ഇരുവരും  ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ മേഖലയിലെ പഠനങ്ങളും മറ്റു കിട്ടാവുന്ന എല്ലാ ശ്രോതസുകളെയും ആശ്രയിച്ച് ഒരു സ്വതന്ത്ര പഠനമാണ് ഉദ്ദേശിക്കുന്നത്. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാനും, ജയിലിലെ പ്രത്യേകിച്ച് കേരളത്തിലെ ജയിലുകളുടെ അവസ്ഥ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ് വെക്കുകയുമാണ് ലക്ഷ്യമെന്നും അലന്‍ ശുഹൈബ് വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രിയപ്പെട്ട സുഹൃത്തുക്കളെ, 

ജയിൽ എന്നത് ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും മറ്റു പല തരത്തിലും ബാധിക്കുന്ന ഒന്നാണ്. ഒട്ടനവധി അനാവശ്യ നിയമകുരുക്കുകളും, മറ്റു പ്രശ്നങ്ങളുമായി ജയിൽ ഒരു നരകമായി അനുഭവപെട്ടിട്ടുണ്ട്. ഞങ്ങളെക്കാൾ ദുരനുഭവമുള്ള മനുഷ്യരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. ഒരുപാട് മനുഷ്യാവകാശലംഘനങ്ങൾ അവിടെ നടക്കുന്നുണ്ട്. ഞങ്ങൾ ജയിലിൽ കഴിഞ്ഞ കാലഘട്ടത്തിൽ ഇത്തരം പല അനുഭവങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. ഈ അനുഭവങ്ങൾ ഞങ്ങളെ ഒരുപാട് ചോദ്യങ്ങളിലേക്കാണ് നയിച്ചത്. Reformation എന്നത് എത്രത്തോളം നടക്കുന്നുണ്ട്?

രാഷ്ട്രിയ തടവുകാരുടെ Status എന്തുകൊണ്ട് KPR(Kerala Prison Rules)ൽ ഉൾപെടുത്തുന്നില്ല? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ ഒരു ശ്രമം എന്ന നിലയിൽ ഞങ്ങൾ രണ്ട് പേരും ചേർന്ന് ഒരു പഠനം നടത്താൻ പോവുകയാണ്. സ്വന്തം അനുഭവത്തിൻ്റെയും മുൻപ് ജയിലിൽ കഴിഞ്ഞവരുടെ അനുഭവത്തിൻ്റെയും ഈ മേഖലയിലെ പഠനങ്ങളും മറ്റു കിട്ടാവുന്ന എല്ലാ ശ്രോതസുകളെയും ആശ്രയിച്ച് ഒരു സ്വതന്ത്ര പഠനമാണ് ഉദ്ദേശിക്കുന്നത്. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാനും, ജയിലിലെ പ്രത്യേകിച്ച് കേരളത്തിലെ ജയിലുകളുടെ അവസ്ഥ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ് വെക്കുകയുമാണ് ലക്ഷ്യം. ഇതിനായി നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സഹായവും ഉണ്ടാവണമെന്ന് അഭ്യർഥിക്കുന്നു.

ത്വാഹ ഫസൽ ,അലൻ ശുഐബ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More