LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ല- പൊലീസിനെതിരെ സി പി ഐ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരം നടത്തിയവരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിനെതിരെ സിപിഐ. കെ റെയില്‍ പ്രതിഷേധക്കാരെ പൊലീസുകാരന്‍ ചവിട്ടിയത് ശരിയായില്ല. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി ആവശ്യമാണ് എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പിലാക്കാനെന്നും സിപിഐ നേതൃത്വം പറഞ്ഞു. സിപിഐയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നടപടി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി. ഇത്തരം രീതികളിലൂടെ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിര്‍ത്തിവെച്ച കെ റെയില്‍ കല്ലിടല്‍ വീണ്ടും ആരംഭിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നുവെന്ന വിവരം ലഭിച്ചയുടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പോലീസ് സേനയെ വിന്യസിപ്പിച്ചിരുന്നു. കെ റെയില്‍ കല്ലിടല്‍ ആരംഭിച്ചയുടന്‍ തന്നെ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇത് തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടയില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ കൈയേറ്റമുണ്ടാവുകയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ഒരാളെ ഷബീറെന്ന പൊലീസ് ഉദ്യോഗസ്ഥന്‍  ബൂട്ടിട്ട് ചവിട്ടി വീഴ്ത്തുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് സി പി ഐ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.  

Contact the author

Web Desk