LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍ സംവാദം; കാര്യങ്ങള്‍ തീരുമാനിക്കുന്നത് സില്‍വര്‍ ലൈന്‍ അധികൃതരാണെന്ന് കോടിയേരി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സില്‍വര്‍ ലൈന്‍ അധികൃതരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കെ റെയിലുമായി ബന്ധപ്പെട്ടവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ നേരിട്ട് വിളിച്ചില്ലെങ്കില്‍ കെ റെയില്‍ സംവാദത്തിന് പങ്കെടുക്കുന്നില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ പറഞ്ഞിരുന്നു. ഇക്കാര്യത്തിന്‍റെ വിശദീകരണം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണ്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ സംവാദത്തിന് പങ്കെടുക്കേണ്ടതില്ലെന്നാണ് അലോക് കുമാര്‍ വര്‍മ്മ പറഞ്ഞത്. അതോടൊപ്പം, പദ്ധതിയുടെ അനുകൂല വശം ചര്‍ച്ച ചെയ്യണമെന്ന ക്ഷണക്കത്തിലെ പരാമര്‍ശം പിന്‍വലിക്കണമെന്നും അലോക് വര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജോസഫ് സി മാത്യൂവിനെ ഒഴിവാക്കി പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ. ശ്രീധറിനെ ഉൾപ്പെടുത്തിയാണ് സംവാദത്തിന്‍റെ പാനല്‍ ചര്‍ച്ചയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെ ജോസഫ് സി മാത്യൂ രംഗത്തെത്തിയിരുന്നു. തനിക്ക് സർക്കാർ പിആർ നോട്ട് അയച്ചിരുന്നു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പറയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More