LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യില്ല

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ല. രാഷ്ട്രീയ പദവികളില്‍ നിന്നെല്ലാം നീക്കം ചെയ്യണമെന്നാണ് എ ഐ സി സിയോട് കേരളാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എഐസിസി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനാണ് അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം. കൂടാതെ തെറ്റ് ഇനിയും ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്യാനും സമിതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് സോണിയ ഗാന്ധിയാണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്പെൻഷനും അച്ചടക്ക സമിതി ശുപാർശ ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, നേരിൽ ഹാജരായി വിശദീകരണം നൽകാൻ അവസരം തരണമെന്ന കെ വി തോമസിന്റെ ആവശ്യം എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. ഇന്ന് രാവിലെ 11. 30 നായിരുന്നു യോഗം ചേര്‍ന്നത്. താരീഖ് അൻവർ, ജി പരമേശ്വര, ജെ.പി അഗർവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് അച്ചടക്ക സമിതിയുടെ വിലയിരുത്തല്‍. അതേസമയം, തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കില്ലെന്ന് കെ വി തോമസ്‌ ആവര്‍ത്തിച്ച് പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കെ വി തോമസ്‌ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More