LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

1. 87 കോടി നികുതി അടച്ചില്ല; ഇളയരാജയ്ക്ക് ജി എസ് ടി നോട്ടീസ്

ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജി എസ് ടി വകുപ്പ് നോട്ടീസയച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സ് ചെന്നൈ സോണല്‍ യൂണിറ്റാണ് ഇളയരാജയ്ക്ക് നോട്ടീസയച്ചത്. 2013-15 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന് ലഭിച്ച പ്രതിഫലത്തിന്റെ നികുതിയായ 1. 87 കോടി രൂപയാണ് ഇളയരാജ അടയ്‌ക്കേണ്ടിയിരുന്നത്. 1944-ലെ സെന്‍ട്രല്‍ എക്‌സൈസ് നിയമത്തിലെ സെക്ഷന്‍ 14, ഫിനാന്‍സ് ആക്ട് സെക്ഷന്‍ 83, ചരക്ക് സേവന നികുതി സെക്ഷന്‍ 174, 70  എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇളയരാജയ്ക്ക് നോട്ടീസയച്ചിരിക്കുന്നത്.

നികുതിയടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി ഓഫീസില്‍ നിന്ന് അദ്ദേഹത്തിന് രണ്ടുതവണ നോട്ടീസയച്ചിരുന്നു. ഫെബ്രുവരി 28-ന് ചെന്നൈ സോണല്‍ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ടാണ് ആദ്യത്തെ സമന്‍സ് അയക്കുന്നത്. മാര്‍ച്ച് പത്തിന് ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇളയരാജ നോട്ടീസിനോട് പ്രതികരിച്ചില്ല. തുടര്‍ന്ന് സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഒപ്പിട്ട നോട്ടീസ് മാര്‍ച്ച് 21-ന് അയച്ചു. ബന്ധപ്പെട്ട രേഖകളുമായി മാര്‍ച്ച് 28-നകം ജിഎസ്ടി വകുപ്പുമായി ബന്ധപ്പെടണമെന്നായിരുന്നു നിര്‍ദേശം. രണ്ടാമത് അയച്ച നോട്ടീസിനോടും പ്രതികരിക്കാതിരുന്നതോടെയാണ് ജിഎസ്ടി വകുപ്പ് ഇളയരാജയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി, അദ്ദേഹത്തെ ബി ആര്‍ അംബേദ്കറുമായി താരതമ്യം ചെയ്തുളള ഇളയരാജയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. നികുതിക്കേസില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം മോദിസ്തുതി നടത്തിയതെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇളയരാജയെ ഫോണില്‍ വിളിച്ച് നന്ദി പറയുകയും ചെയ്തു. ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലെയും ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More