LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗികാരോപണം; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം നടത്തിയ നടിയുടെ പേര് വെളിപ്പെടുത്തി നടന്‍ വിജയ് ബാബു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ശരിക്കും ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു. ഭാര്യയും മകനുമുള്‍പ്പെടെ തന്റെ കുടുംബവും പ്രിയപ്പെട്ടവരും ഈ വാര്‍ത്ത മൂലം ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍കക്ഷി സുഖമായിരിക്കേണ്ട എന്നും ഇയാള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിജയ് ബാബു പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും തുറന്നുപറഞ്ഞത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് നടന്‍ പരസ്യമായി സമൂഹമാധ്യമങ്ങളിലൂടെ അവരുടെ പേര് വെളിപ്പെടുത്തിയത്. 

2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ചുവര്‍ഷമായി പരിചയമുണ്ടെങ്കിലും മെസേജോ കോളോ ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡീഷന്‍ ചെയ്ത് അതുവഴിയാണ് ആ കുട്ടി അഭിനയിച്ചത്. മാര്‍ച്ച് മുതല്‍ അവര്‍ എനിക്കയച്ച സന്ദേശങ്ങളും അതിന്റെ സ്‌ക്രീന്‍ഷോട്ടുകളുമെല്ലാം എന്റെ കൈവശമുണ്ട്. തനിക്ക് ഡിപ്രഷനാണ് എന്ന് പറഞ്ഞ് ആ കുട്ടിയാണ് ഇങ്ങോട്ട് വന്നത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുളളതിനാല്‍ എനിക്ക് പേടിയില്ല. എന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കും എന്നാണ് ഫേസ്ബുക്ക് ലൈവില്‍ വിജയ് ബാബു പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഏപ്രില്‍ 22-നാണ് നടി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടനെതിരായ കേസ്. കോഴിക്കോട് സ്വദേശിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More