LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംപിമാരുടെ ഫണ്ട് നിര്‍ത്തലാക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിര് - മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് അതാത് പ്രദേശത്തുകാരുടെ വികസന പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും അത് കേന്ദ്ര ഫണ്ടിലേക്ക് മുതല്‍ കൂട്ടാനുള്ള കേന്ദ്ര തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം തിരിച്ചെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് കോവിഡ് -19 ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ ചെലവിനുമായി വകയിരുത്തണമെന്ന നിര്‍ദ്ദേശമാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുപകരം എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര നിലപാടിനെതിരെ കേരളത്തിന്‍റെ അഭിപ്രായം അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.




Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More