LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും. കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം ഇപ്പോഴും മുന്നിലാണെന്നും ഉത്തരവില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, എത്ര രൂപയാണ് പിഴ ഈടാക്കുകയെന്നത് സംബന്ധിച്ച് ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടില്ല. കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലും ഡല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ. കേരളത്തില്‍ നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 

Contact the author

Web Desk