LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അജയ് ദേവ്ഗണിന്റെ അജ്ഞത എന്നെ അമ്പരപ്പിക്കുന്നു- നടി രമ്യ

മുംബൈ: ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യ സ്പന്ദന. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും അജയ് ദേവ്ഗണിന്റെ അജ്ഞത അമ്പരപ്പിക്കുന്നതാണെന്നും രമ്യ സ്പന്ദന പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ രമ്യയുടെ പ്രതികരണം.

'ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അജയ് ദേവ്ഗണ്‍, നിങ്ങളുടെ അജ്ഞത അമ്പരപ്പിക്കുന്നതാണ്. കെജിഎഫ്, ആര്‍ ആര്‍ ആര്‍, പുഷ്പ തുടങ്ങിയ ചിത്രങ്ങള്‍ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നത് വലിയ കാര്യമാണ്. കലയ്ക്ക് ഭാഷയില്ല. ഞങ്ങള്‍ നിങ്ങളുടെ സിനിമകള്‍ ആസ്വദിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളുടെ സിനിമകളും ആസ്വദിക്കൂ' എന്നാണ് രമ്യ ട്വീറ്റ് ചെയ്തത്.  #StopHindiImposition എന്ന ഹാഷ്ടാഗിനൊപ്പമാണ് രമ്യയുടെ ട്വീറ്റ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ നടന്‍ കിച്ച സുദീപും അജയ് ദേവ്ഗണും തമ്മില്‍ സമൂഹമാധ്യത്തില്‍ നടന്ന വാക്‌പോര് ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയായി കാണാനാകില്ലെന്ന് കിച്ച സുദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുമറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ നിങ്ങളുടെ മാതൃഭാഷയിലിറങ്ങുന്ന ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്. ഹിന്ദി അന്നും ഇന്നും നമ്മുടെ ദേശീയ ഭാഷയാണ്. അത് ദേശീയ ഭാഷയായി തുടരും എന്ന് അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 

'പ്രിയപ്പെട്ട അജയ് ദേവ്ഗണ്‍. താങ്കള്‍ ഹിന്ദിയില്‍ ഇട്ട ട്വീറ്റ് എനിക്ക് മനസിലായി. കാരണം ഞങ്ങള്‍ ഹിന്ദിയെന്ന ഭാഷയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പറയുന്നതുകൊണ്ട് ഒന്നുംതോന്നരുത്. താങ്കളുടെ ട്വീറ്റിന് ഞാന്‍ കന്നഡയില്‍ മറുപടി പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഞങ്ങളും ഇന്ത്യയിലുളളവര്‍ തന്നെയല്ലേ സാര്‍' എന്നാണ് കിച്ച സുദീപ് നല്‍കിയ മറുപടി. സംഭവം വിവാദമായതിനുപിന്നാലെ കിച്ച സുദീപിനെ പിന്തുണച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More