LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി കാലത്ത് 7 ആഗോള മോട്ടോര്‍ കമ്പനികള്‍ ഇന്ത്യ വിട്ടു; മെയ്ക്ക് ഇന്‍ ഇന്ത്യയും ഹേറ്റ് ഇന്‍ ഇന്ത്യയും ഒരുമിച്ച് നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഏഴ് മുന്‍നിര ആഗോള കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെയ്ക്ക് ഇന്‍ ഇന്ത്യയും ഹേറ്റ് ഇന്‍ ഇന്ത്യയും ഒരുമിച്ച് നിലനില്‍ക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ നിരവധിപ്പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017 മുതല്‍ 2022 വരെ ഏഴ് ആഗോള കമ്പനികളാണ് ഇന്ത്യയില്‍ നിന്നും പോയത്. ഒമ്പത് ഫാക്ടറികളും 649 ഡീലര്‍ഷിപ്പുകളും അടച്ചുപൂട്ടി, രാജ്യത്തുടനീളം 84,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2017- ല്‍ ഷെവര്‍ലെ, 2018 - ല്‍ മാന്‍ ട്രെക്ക്, 2019-ൽ ഫിയറ്റ്, 2020-ൽ ഹാർലി ഡേവിഡ്‌സൺ, 2021-ൽ ഫോർഡ്, 2022-ൽ ഡാറ്റ്‌സൺ തുടങ്ങിയ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ കമ്പനികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അതേസമയം, ഇന്ധന വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങള്‍ വിലകുറക്കാത്തതാണെന്ന  പ്രധാനമന്ത്രിയുടെ പ്രസ്താവനയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ധന നികുതിയുടെ 68% കേന്ദ്ര സര്‍ക്കാരിലേക്കാണ് എത്തുന്നത്. സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More