LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം; നടന്‍ രവീന്ദ്രന്‍റെ സമരത്തിന് പിന്തുണയുമായി ഉമാ തോമസ്‌

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ രവീന്ദ്രന്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ്‌. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉമാ തോമസ്‌ പറഞ്ഞു. 'ഇരയോടൊപ്പമാണ് നില്‍ക്കേണ്ടത്. പി ടി ഉണ്ടായിരുന്നെങ്കില്‍ നടിക്കൊപ്പമാണ് നില്‍ക്കുക. കാരണം ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ചിട്ടുള്ള സമര്‍ദ്ദം കണ്ടിട്ടുണ്ട്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ മാറ്റിയതുതന്നെ പ്രതിയെ രക്ഷിക്കാനുള്ള നീക്കമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് ഉമാ തോമസ്‌ കൂട്ടിച്ചേര്‍ത്തു 

നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന പി ടി തോമസ്‌ നടത്തിയ ഇടപെടല്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് അതിജീവിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസിന് വഴിത്തിരിവുണ്ടായതും തനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും പി ടി തോമസാണ്. തനിക്ക് അക്രമം നേരിട്ടതറിഞ്ഞ് ഓടിയെത്തിവരില്‍ ഒരാളായിരുന്നു അദ്ദേഹം. പി ടി തോമസ്‌ നല്‍കിയ പിന്തുണയാണ് ആദ്യ ദിനങ്ങളില്‍ തനിക്ക് ആത്മ വിശ്വാസം നല്‍കിയത്. സത്യം ജയിക്കുമെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം തന്നോട് പറയുമായിരുന്നു. എല്ലാ പിന്തുണയും നല്‍കുമെന്നും കുറ്റവാളി എത്ര വലിയവനാണെങ്കിലും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെന്നും നടി പറഞ്ഞിരുന്നു. പി ടി തോമസിന്റെ സുഹൃത്തുക്കളാണ് ഉപവാസ സമരത്തിന് നേതൃത്വം നല്‍കുന്നത്. എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഏകദിന ഉപവാസ സമരം നടക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന് മേല്‍ നോട്ടം വഹിച്ച ഐ ജി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ല്യൂ സി സി അടക്കമുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു.  കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയത്. ദിലീപിന്‍റെ അഭിഭാഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്ന് ഊഹിക്കാന്‍ അകില്ലെന്നും എസ് ശ്രീജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More