LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും- പ്രശാന്ത് കിഷോര്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിയുടെ ആക്രമണത്തില്‍ തകര്‍ന്ന രാഹുലിന്റെ പ്രതിഛായ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും 2002 മുതല്‍ ഇന്നുവരെയുളളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഛായയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ അത് മനസിലാകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരാനുളള കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ചതിനുശേഷം ദേശീയ മാധ്യമമായ ആജ് തക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി ക്യാംപെയ്ന്‍ ചെയ്തുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന ജോലിയിലേക്ക് പ്രവേശിക്കുന്നത്. ഗുജറാത്ത് കലാപമടക്കമുളള ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയടക്കമുളള രാജ്യങ്ങള്‍ മോദിക്ക് വിലക്കേര്‍പ്പെടുത്തിയ സമരമായിരുന്നു അത്. അവിടന്ന് അങ്ങോട്ട് ഒരു ക്രിമിനല്‍ എന്ന പ്രതിഛായയില്‍ നിന്നും വികസന നായകന്‍ എന്ന നിലയിലേക്ക് നരേന്ദ്രമോദിയെ ഉയര്‍ത്തിയത് പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. 

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ പ്രബലരായ മറ്റ് നേതാക്കളെയെല്ലാം കാഴ്ച്ചക്കാരാക്കിക്കൊണ്ടാണ് മോദിയെ പ്രശാന്ത് കിഷോര്‍ അവതാര പുരുഷനാക്കി  മാറ്റിയത്. നരേന്ദ്രമോദിക്ക് കൂടുതല്‍ ഇമേജ് ഉണ്ടാക്കുന്നതോടൊപ്പം രാഹുല്‍ ഗാന്ധിയെ പപ്പു എന്ന തരത്തില്‍ താറടിച്ചതും പ്രശാന്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ്. പിന്നീട് 2015-ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബന്ധവൈരികളായ ജെഡിയുവിനെയും ആര്‍ജെഡിയെയും ഒരുമിപ്പിച്ച് അധികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതോടെ പ്രശാന്ത് കിഷോര്‍ ഒരു അത്ഭുതമായി മാറി. 2017-ലെ പഞ്ചാബ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകളാണ് പ്രശാന്ത് കിഷോര്‍ പോലും ഓര്‍ക്കാനിഷ്ടപ്പെടാത്ത തെരഞ്ഞെടുപ്പുകള്‍. ബിഹാറിലെ മഹാസഖ്യ തന്ത്രം ഉത്തര്‍പ്രദേശിലും പയറ്റിയപ്പോള്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രിയാക്കാനായത് അദ്ദേഹത്തിന്റെ ആഘാതം കുറച്ചു. 

2019-ലെ ആന്ധ്രാ പ്രദേശ് തെരഞ്ഞെടുപ്പില്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ 'പ്രജാ സങ്കല്‍പ്പ യാത്ര'യിലൂടെ പ്രതിപക്ഷംപോലുമില്ലാത്ത സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചു. അതേവര്‍ഷം തെലങ്കാനയില്‍ കെ സി ആറിനും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുംവേണ്ടി പ്രയത്‌നിച്ചു. രണ്ടിടത്തും വിജയിച്ചു എന്നുമാത്രമല്ല മഹാരാഷ്ട്രയില്‍ അതുവരെ ബിജെപിയുടെ ബി ടീമായിരുന്ന ശിവസേനയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ കെജ്രിവാളിനെയും സ്റ്റാലിനെയും മമയെയും വീണ്ടും അധികാരത്തിലെത്തിച്ചു. 

അതേസമയം, രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും കൂട്ടുകൂടാന്‍ ഒരു മടിയുമില്ലാത്തയാളാണ് പ്രശാന്ത് കിഷോര്‍  എന്നതാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ വേണ്ടെന്നുവയ്ക്കാനുളള ഒരു കാരണം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ രാഹുലിന് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനും നരേന്ദ്രമോദിയടക്കമുളള ആളുകള്‍ക്ക് അന്യായമായി ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാക്കാനും പ്രശാന്തിനേ കഴിയൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More