LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി സി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം

തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. മുസ്ലിം തീവ്രവാദിക്കള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമ്മാനമാണ് തന്‍റെ അറസ്റ്റെന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെയുള്ള പി സി ജോര്‍ജ്ജിന്‍റെ പ്രതികരണം. വ്യവസായ പ്രമുഖന്‍ എം എ യൂസഫലിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍‌വലിക്കുന്നു. എന്നാല്‍ താന്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലുളള വീട്ടിലെത്തി പി സി ജോര്‍ജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. എ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എടുത്തത്. പിസി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുളള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നുതവണ തുപ്പിയശേഷമാണ് വിതരണം ചെയ്യുന്നത്. അമുസ്ലീം മേഖലകളില്‍ മുസ്ലീം കച്ചവടക്കാര്‍ സ്ഥാപനങ്ങളുണ്ടാക്കി അവരുടെ സമ്പത്ത് കവരുന്നു എന്നു തുടങ്ങി വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയത്. 
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More