LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി,കാലമെത്ര മാറിയാലും ചിലര്‍ മാറില്ല - രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപ്പുരം: ''ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കാലമെത്ര മാറിയാലും ചിലര്‍ മാറില്ല. ഒന്നോര്‍ത്തുനോക്കൂ കോണ്‍ഗ്രസിന്‍റെ ശബ്ദമാണല്ലോ അദ്ദേഹത്തിലൂടെ പുറത്തു വരേണ്ടത് ...........ഇത്ര അസഹിഷ്ണുതയോടെ കുശുംബ് പറയുന്നവരെക്കുറിച്ചെന്തു പറയാന്‍ ...................ഒറ്റക്കാര്യമേ പറയാനുള്ളൂ, ഇത്ര ഇടുങ്ങിയ മനസ്സ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കണം'' - മുഖ്യമന്ത്രി പിണറായി വിജയന്‍റെതാണ് വാക്കുകള്‍. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവാസികളുമായി നടത്തിയ യോഗത്തില്‍ ശതകോടീശ്വരന്‍മാരല്ലാത്തവരെ ഒഴിവാക്കിയെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒറ്റക്കാര്യം പറയാം -''കേരളത്തെ ലോക കേരളത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം അവസാനിക്കില്ല. നാം എത്രമാത്രം കേരളീയരാണോ അത്രത്തോളമോ അതിലധികമൊ കേരളീയരാണ് പ്രവാസി മലയാളികള്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു 

ശതകോടീശ്വരന്മാരുടെ പേരുകള്‍ പറഞ്ഞ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ പ്രവാസി ക്ഷേമ പ്രവര്‍ത്തകരുടെ പേരെടുത്തുപറഞ്ഞാണ് മുല്ലപ്പള്ളിക്ക് പ്രതിരോധം തീര്‍ത്തത്. മുരളി തുമ്മാരുകുടിയടക്കമുള്ളവരുടെ പേരെടുത്തു പറഞ്ഞ്, ഇവരില്‍ ആരാണ് മുല്ലപ്പള്ളിക്ക് അസ്പ്രൃശ്യരെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ നല്ല അനുകൂലമായ പ്രതികരണമാണ് പ്രവാസി സുഹൃത്തുക്കളില്‍ നിന്നുണ്ടായത്. വിവിധതരത്തിലുള്ള ടാസ്ക്ക് ഫോഴ്സുകള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു - മുഖ്യമന്ത്രി പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More